pic

വാഷിംഗ്ടൺ: മെസേജിംഗ് സംവിധാനമായ ഗൂഗിൾ ഹാംഗ്ഒൗട്ട്സിന്റെ സേവനം നിറുത്തുന്നു. നിലവിലെ ഹാംഗ്ഒൗട്ട്സ് ഉപഭോക്താക്കൾ ഗൂഗിൾ ചാ​റ്റിലേക്ക് മാറണമെന്ന് കമ്പനി നിർദ്ദേശിച്ചു. 2020 ഒക്ടോബറിൽ തന്നെ ഹാംഗ്ഒൗട്ട്സ് നിറുത്തുന്ന വിവരം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ ചാ​റ്റിലേക്ക് മൈഗ്രേ​റ്റ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം നവംബറിന് മുന്നേ ഹാംഗ്ഒൗട്ട്സ് ഡേ​റ്റ ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ ചാ​റ്റിൽ ഡോക്സ്, ഷീ​റ്റുകൾ എന്നിവ സൈഡ്‌ ബൈ സൈഡ് എഡി​റ്റിംഗ് സംവിധാനത്തിൽ എഡി​റ്റ് ചെയ്യാമെന്നും ചാറ്റിംഗിനിടെ തന്നെ ഇതെല്ലാം സാദ്ധ്യമാകുമെന്നും ഗൂഗിൾ അറിയിച്ചു. അതേസമയം, ജിമെയിൽ ഇൻബോക്സ്, സ്‌പേസസ്, മീ​റ്റ് എന്നിവയ്‌ക്കൊപ്പം ചാ​റ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളും അവതരിപ്പിക്കും.