
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫാമിലി, ടൂറിസ്റ്റ് വിസ ഉൾപ്പടെ എല്ലാ വിസിറ്റ് വിസകളും അനുവദിക്കുന്നത് താത്കാലികമായി നിറുത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടി. വിസ നടപടിക്രമങ്ങളിൽ നിയന്ത്രണങ്ങളുൾപ്പെടെയുള്ള ചട്ടങ്ങൾ ഏർപ്പെടുത്തി പുതിയ സംവിധാനം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.