
ന്യൂയോർക്ക്: ട്വിറ്റർപ്രിയർക്ക് സന്തോഷമേകാനായി കൂടുതൽ വാക്കുകൾ എഴുതാവുന്നതും എഴുത്തുകൾ എഡിറ്റ് ചെയ്യാവുന്നതുമായ ഓപ്‌ഷൻ ഉടനെത്തും. ഇതിന്റെ പരീക്ഷണത്തിന് തുടക്കമായെന്ന് ട്വിറ്റർ വ്യക്തമാക്കി.
തുടക്കത്തിൽ പരമാവധി 140 വാക്കുകൾ ട്വിറ്ററിൽ ഉൾക്കൊള്ളിക്കാമായിരുന്നു. ഇപ്പോൾ 280 ആണ്. ലേഖനങ്ങൾ എഴുതാവുന്ന 'നോട്ട്‌സ് " ഫീച്ചറാണ് ട്വിറ്റർ പരീക്ഷിക്കുന്നത്. ഇതിനൊപ്പം എഡിറ്റ് ഓപ്‌ഷനും ഉണ്ടാകും. ഇപ്പോൾ ട്വിറ്ററിലെ എഴുത്തുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷനില്ല. ട്വിറ്റർ ഏറ്റെടുത്ത റെവ്യൂ കമ്പനിയുടെ സഹായത്തോടെയാണ് ഫീച്ചർ സജ്ജമാക്കുന്നത്.
എഡിറ്റ് ഓപ്‌ഷൻ വേണമെന്നത് ട്വിറ്റർപ്രിയരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ട്വിറ്ററിനെ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല സി.ഇ.ഒയുമായ എലോൺ മസ്കും ഈ ആവശ്യം ഉന്നയിച്ചിരുന്നു.