df

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് പോളിസിയുടെ ഭാഗമായി സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് വൻനേട്ടം. രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് പോളിസി. സ്വർണത്തിന് നിലവിലുള്ള മാർക്ക​റ്റ് വിലയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നും ഇതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് മലബാർ ഗോൾഡിന്റെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് പോളിസിയിലൂടെ ഹാൾമാർക്ക് ചെയ്ത 22 കാര​റ്റ് സ്വർണം ഗ്രാമിന് 300 രൂപയിലധികം വില കുറച്ച് നൽകാൻ കമ്പനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2000 മുതൽ ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമാണ് കമ്പനി വിൽപന നടത്തുന്നത്. ഏ​റ്റവും പുതിയതായ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് നടപ്പാക്കിക്കൊണ്ട് കാലോചിതമായ മാ​റ്റങ്ങൾ ഉപയോക്താക്കൾക്ക് കിട്ടുന്നതിൽ കമ്പനി ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അഹമ്മദ് കൂട്ടിച്ചേർത്തു.