morgan

ലണ്ടൻ: നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ തലവര മാറ്റിയ ക്യാപ്ടൻ ഒയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് (2019) ചാമ്പ്യൻമാരാക്കിയ ഒരേ ഒരു ക്യാപ്ടനായ മോർഗന്റെ നേതൃത്വത്തിൽ 2016ലെ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലീഷ് പട ഫൈനലിലുമെത്തി. മോശം ഫോമും പരിക്കുകളുമാണ് 35 കാരനായ മോർഗന്റെ അന്താരാഷ്ട്ര തലത്തിലെ വിരമിക്കലിന് പിന്നിൽ. അടുത്ത ട്വന്റി - 20 ലോകകപ്പിലും ഇംഗ്ലണ്ടിനെ നയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​നെ​ത​ർ​ലാ​ൻ​ഡ്സി​നെ​തി​രെ​ ​ന​ട​ന്ന​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ൽ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഡക്കായതും ​മൂ​ന്നാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് കളിക്കാനാകാതെവന്നതുമാണ് മോർഗന്റെ പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് പിന്നിൽ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി തലത്തിൽ തുടർന്നും താൻ കളത്തിലുണ്ടാകുമെന്ന് മോർഗൻ വ്യക്തമാക്കി.

അയർലൻഡിലെ ഡ​ബ്ലി​നി​ൽ​ ​ജ​നി​ച്ച​ ​മോ​ർ​ഗ​ൻ​ 2006​ൽ​ ​അ​യ​ർ​ല​ൻ​ഡ് ​ജേ​ഴ്സി​യി​ലാ​ണ് ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ 2009​വ​രെ​ ​അ​യ​ർ​ല​ൻ​ഡ് ​ടീം​ ​അം​ഗ​മാ​യി​രു​ന്ന​ ​മോ​ർ​ഗ​ൻ​ ​തു​ട​ർ​ന്ന് ​ഇം​ഗ്ല​ണ്ട് ​ടീ​മി​ലേ​ക്ക് ​ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. 2010ൽ ട്വന്റി-20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിലും മോർഗൻ അംഗമായിരുന്നു.

2012ലാണ് ആദ്യാമായി ഇംഗ്ലണ്ടിനന്റെ ട്വന്റി-20 ടീമിന്റെ ക്യാപ്ടനാകുന്നത്. 2014 മുതൽ ഏകദിന ടീമിന്റെയും നായകസ്ഥാനം ലഭിച്ചു. നിശ്ചിത ഓവ‌ർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് അതുവരെ സ്വീകരിച്ചിരുന്ന ശൈ​ലി​യും​ ​രീ​തി​ക​ളും​ ​അ​ടി​മു​ടി​ ​മാ​റ്റി​യ മോർഗൻ ​അവരെ ഏകദിനത്തിലും ട്വന്റി-20യിലും ഒന്നാം റാങ്കിലും എത്തിച്ചു.