
അമ്മാൻ: ജോർദ്ദാനിൽ അഖാബ തുറമുഖത്ത് ക്ലോറിൻ വാതകം ചോർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിൽ മൂന്ന് പേർ ഏഷ്യൻ വംശജരായ കുടിയേറ്റ തൊഴിലാളികളാണെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 250 പേരിൽ നിലവിൽ 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പ്രാദേശിക സമയം, ഉച്ചതിരിഞ്ഞ് 3.15 ഓടെ തുറമുഖത്ത് കപ്പലിലേക്ക് നീക്കവെ വാതക ടാങ്ക് ക്രെയിനിൽ നിന്ന് നിലത്ത് വീണാണ് ക്ലോറിൻ ചോർന്നത്. തുറമുഖത്ത് നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്ന് അധികൃതർ അറിയിച്ചു.