2001ല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ വിദേശ സൈന്യങ്ങള്‍ നടത്തിയ പഴുതടച്ച ആക്രമണത്തില്‍ താലിബാന്‍ നേതൃത്വം തകര്‍ന്നടിഞ്ഞിരുന്നു. സംഘടനാശേഷിയിലും സാമ്പത്തിക ശേഷിയിലും താലിബാനെ മുഴുവനായി തകര്‍ത്തെന്നായിരുന്നു അമേരിക്കന്‍ നാറ്റോ ശക്തികളുടെ അവകാശവാദം. എന്നാല്‍, പതുങ്ങിയിരുന്ന താലിബാന്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ ലോകം ചര്‍ച്ച ചെയ്തത് അവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചായിരുന്നു.
