food

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയിലെ ലളിത്പൂർ മെട്രോപൊളി​റ്റൻ നഗരത്തിൽ പാനിപൂരി വിൽപ്പന നിരോധിച്ചു. കോളറ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇവിടെ പാനിപൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

നിലവിൽ 12 പേരാണ് കോളറ ബാധിതർ. രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിച്ചെന്നും കോളറയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.