iga

ല​ണ്ട​ൻ​:​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​വ​നി​താ​ ​സിം​ഗി​സി​ൽ​ ​നി​ല​വി​ലെ​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ചാ​മ്പ്യ​ൻ​ ​ഇ​ഗ​ ​സ്വിയാറ്റ​ക്ക് ​ര​ണ്ടാം​ ​റൗ​ണ്ടി​ലെ​ത്തി.​ ​ക്രൊ​യേ​ഷ്യ​ൻ​ ​താ​രം​ ​ജാ​ന​ ​ഫെ​റ്റി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 6​-0,​ 6​-3​ ​ന് ​വീ​ഴ്ത്തി​യാ​ണ് ​പോ​ളി​ഷ് ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​ഇ​ഗ​ ​വിം​ബി​ൾ​ഡ​ണി​ൽ​ ​വി​ജ​യ​ക്കു​തി​പ്പ് ​തു​ട​ങ്ങി​യ​ത്.​ ​

ഇ​ഗ​യു​ടെ​ ​തു​ട​ർ​ച്ച​യാ​യ​ 36​-ാം​ ​വി​ജ​യ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ജ​യി​ക്കു​ന്ന​ ​വ​നി​താ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​ജ​ഗ​യു​ടെ​ ​പേ​രി​ലാ​ണ്.​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​റ​ണ്ണ​റ​പ്പാ​യ​ ​അ​മേ​രി​ക്ക​ൻ​ ​യു​വ​താ​രം​ ​കോ​ക്കോ​ ​ഗൗഫ്,​​ ​സി​മോ​ണ​ ​ഹാ​ലെ​പ്പ്,​ ​ജ​ലേ​ന​ ​ഒ​സ്റ്റാ​പെ​ങ്കൊ,​ ​ക്രെ​സി​ക്കോ​വ​ തു​ട​ങ്ങി​യ​വ​രും​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​എ​ത്തി.

പതറാതെ നദാൽ

പുരുഷ സിംഗിൾസിൽ സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലും രണ്ടാം റൗണ്ടിൽ എത്തി. അർജന്റൈൻ താരം ഫ്രാൻസിസ്കോ സെറുൻഡോളോയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് നദാൽ ജയമുറപ്പിച്ചത്. സ്കോർ: 6-4,6-3,3-6,6-4.