
യുവ എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ, സാഗര എന്നിവരെ നായകനും നായികയുമാക്കി അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ ജൂലായ് 8ന് റിലീസ് ചെയ്യും.ഇന്ദ്രൻസ്, പ്രേംകുമാർ, വിനുമോഹൻ, രമേശ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, സോണിയ മൽഹാർ, രശ്മി അനിൽ എന്നിവരോടൊപ്പം മുൻ എം.പിമാരായ കെ. സുരേഷ് കുറുപ്പ്, കെ. സോമപ്രസാദ് ,സി.ആർ. മഹേഷ് എം.എൽ.എ എന്നിവരും താരനിരയിലുണ്ട്.യു ക്രിയേഷൻസും വിശാരത് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം.