wedding-

വിവാഹ ക്ഷണക്കത്തിൽ ആർഭാടം കൊണ്ടും, ക്ഷണിക്കുന്ന രീതി കൊണ്ടും വ്യത്യസ്തത വരുത്തുന്നവർ ഏറെയാണ്. എന്നാൽ ഇവിടെ വധു തന്റെ വിവാഹത്തിന് പങ്കെടുക്കുന്നവർ പത്ത് ഡോളറുമായി വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവ ദമ്പതികൾക്ക് ഹണിമൂണിന് പോയി അടിച്ച് പൊളിക്കുന്നതിന് വേണ്ടിയാണ് ഈ പത്ത് ഡോളർ.

പത്ത് ഡോളർ നൽകുന്നവർ അതിനൊപ്പം അഞ്ച് ഡോളർ കൂടി നൽകിയാൽ അവർക്ക് പരിധിയില്ലാതെ പാനീയങ്ങൾ ലഭിക്കുമെന്നും യുവതി അതിഥികൾക്ക് മുന്നിൽ ഓഫർ വയ്ക്കുന്നുണ്ട്. പരിധിയില്ലാത്ത മദ്യപാനം നൽകാമെന്നും, രാത്രി മുഴുവൻ ഇവർക്കായി ബാർ തുറന്നിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബാർ ഉപയോഗിക്കാൻ താത്പര്യമുള്ളവർ പതിനഞ്ച് ഡോളറാണ് നൽകേണ്ടത്. ഈ വിചിത്രമായ ക്ഷണക്കത്ത് കണ്ട് നെറ്റി ചുളിക്കുന്നവരും ഉണ്ട്. കാശില്ലെങ്കിൽ മദ്യം എന്തിന് വിളമ്പുന്നു എന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ ഈ രീതി ന്യായവും നല്ലതുമാണെന്ന് കരുതുന്നവരും ഉണ്ട്. വിവാഹത്തോടെ വൻ സാമ്പത്തിക ബാദ്ധ്യത തലയിലാവുമെന്നും, ഇതിൽ നിന്നും മോചനമാവും ഈ പുതിയ ആശയമെന്നും ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു.