കലിയടങ്ങാതെ റഷ്യ, യുദ്ധം 150 ദിവസം പിന്നിടുമ്പോൾ കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും അല്ലാതെ ജയവും തോൽവിയും ആർക്കും ഇല്ല. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഈ മേഖലയിൽ ഉണ്ടായിരുന്ന എൺപത് പോളണ്ട് പൊലീസുകാരേയും റഷ്യ കൊലപ്പെടുത്തി. യുദ്ധം നാലാം മാസത്തിലേക്കു കടന്നതോടെ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിൽ ആക്കാൻ റഷ്യ തീവ്ര പോരാട്ടമാണ് നടത്തുന്നത്.

russia-poland

ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊ ഡോണെറ്റ്സ്‌കിലും ലൈ സിഷാൻസ്‌കിലും ആയി നില ഉറപ്പിച്ചിരിക്കുന്ന യുക്രെയ്ൻ പ്രതിരോധ സേനയെ കീഴപ്പെടുത്താൻ മേഖലയിലേക്ക് ആയിരക്കണക്കിന് സൈനികരെ റഷ്യ നിയോഗിച്ചിട്ടുണ്ട്. ഈ സേനയാണ് പോളണ്ടുകാരായ പൊലീസുകാരേയും കൊല്ലുന്നത്.