
കൊട്ടിയം : സെവൻ കേരള ബറ്റാലിയൻ എൻസിസി യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊട്ടിയം എം എം എൻ എസ് എസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കൊല്ലം എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് പ്രിവൻറ്റീവ് ഓഫീസർ ടി ജയകുമാർ മുഖൃ പ്രഭാക്ഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ഇ എൻ സതീഷ് അദ്ധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി കൊട്ടിയം ജംഗ്ഷനിലൂടെ എൻ സി സി കേഡറ്റുകൾ ലഹരി ബോധവൽക്കരണ റാലി നടത്തി.