അണ്ടിപ്പരിപ്പ് ഇട്ട വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് നമ്മൾ മലയാളികൾക്ക്. രുചി കൂടുതലാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പായസത്തിലും അവിയലിലും മറ്റും അണ്ടിപ്പരിപ്പ് ഇട്ട് നമ്മൾ കഴിക്കാറുണ്ടല്ലേ? എന്നാൽ അധികമാരും രുചിച്ചിട്ടില്ലാത്ത ഒരു നോൺ- വെജ് അണ്ടിപ്പരിപ്പ് വിഭവവുമായി എത്തിയിരിക്കുകയാണ് സിനിമ-സീരിയൽ താരം ജീജ സുരേന്ദ്രൻ. കാഷ്യു ചിക്കനാണ് നമ്മുടെ ഇന്നത്തെ വിഭവം.
കാഷ്യു ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേയ്ക്ക് ചെറിയ ഉള്ളിയുടെ പേസ്റ്റ് ചേർത്ത് വഴറ്റുക. പിന്നാലെ സവാള ചേർത്ത് നന്നായി വഴറ്റണം. തുടർന്ന് വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, പച്ചമുളക് കീറിയത്, മല്ലിയില ചെറുതായി അരിഞ്ഞത്, കറിവേപ്പില ആവശ്യത്തിന് എന്നിവ ചേർക്കണം. ശേഷം ചിക്കൻ മസാല ആവശ്യത്തിന്, മൂന്ന് സ്പൂൺ മുളക് പൊടി, രണ്ട് സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കണം.
ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേർത്തിളക്കണം. ശേഷം കട്ട് ചെയ്ത ചിക്കൻ ചേർത്ത് വേവിക്കണം. ചിക്കൻ വെന്തുവരുമ്പോൾ അതിൽ നാല് സ്പൂൺ ടൊമാറ്റോ സോസ്, അഞ്ച് സ്പൂൺ പാൽപ്പൊടി എന്നിവ ചേർത്ത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിൽ തേങ്ങാപ്പാലിന്റെ ഒന്നാം പാൽ ചേർക്കണം. ഒരു തിള വന്നുകഴിയുമ്പോൾ രണ്ട് സ്പൂൺ പഞ്ചസാര ചേർക്കണം. ഇതിലേയ്ക്ക് പൊടിച്ചുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർത്തിളക്കണം. ശേഷം തീയണച്ചതിന് ശേഷം കറിവേപ്പില ചേർത്ത് ചൂടാറുമ്പോൾ കഴിക്കാം. കാഷ്യു ചിക്കൻ തയ്യാർ.
