ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കാഡ് താഴ്ചയിലേക്ക് . ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 79.04ലേക്ക് കൂപ്പുകുത്തി. ചരിത്രത്തിലാദ്യമായാണ് രൂപ 79 മറികടക്കുന്നത്.

ആഗോളതലത്തിൽ ക്രൂഡ് വില കൂടിയതും ഇന്ത്യയിൽ നിന്ന് വിദേശഫണ്ടുകളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിച്ചതുമാണ് രൂപയെ ദുർബലമാക്കുന്നത്. ഓഹരിവിപണിയുടെ വീഴ്ചയും രൂപയെ തളർത്തി.

 രൂപയുടെ ദയനീയവഴി

(തീയതി - രൂപയുടെ മൂല്യം)

 2022 ജനുവരി 01 : 74.51

 ഫെബ്രുവരി 01 : 74.76

 മാർച്ച് 01 : 75.78

 ഏപ്രിൽ 01: 75.95

 മേയ് 01: 76.52

 ജൂൺ 01: 77.58

 ജൂൺ 29 : 79.04

(റഷ്യ യുക്രെയിനുമേൽ കടന്നുകയറിയ 2022 ഫെബ്രുവരി 22ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 74.64 എന്ന നിലയിലായിരുന്നു)