death

മയാമി: യു.എസിലെ ഫ്ലോറിഡയിൽ പിതാവിന്റെ തോക്കെടുത്ത് കളിച്ച എട്ടു വയസുകാരനിൽ നിന്ന് അബദ്ധത്തിൽ വെടിയേ​റ്റ് ഒരു വയസുകാരിയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ചയായിരുന്നു സംഭവം. മരിച്ച കുട്ടിയുടെ സഹോദരിയായ രണ്ടു വയസുകാരിയ്ക്കും വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തു. എട്ടുവയസുകാരന്റെ പിതാവിന്റെ കാമുകിയുടെ മക്കളാണ് വെടിയേറ്റ കുട്ടികൾ.

പിതാവിനെ അറസ്​റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. പിതാവ് മയക്കു മരുന്ന് കൈവശം വച്ചിരുന്നതായും സംഭവം നടന്നയുടൻ ഇയാൾ അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്കും മയക്കുമരുന്നും ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു.