
വിളർച്ചയുള്ളവർക്കും രോഗപ്രതിരോധശേഷി കുറവുള്ളവർക്കും വെണ്ടയ്‌ക്കയിൽ നിന്നൊരു ഔഷധപാനീയം ഇതാ.
രണ്ട് വെണ്ടയ്ക്ക നന്നായി കഴുകി നീളത്തിൽ പിളർന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുകയേ വേണ്ടൂ.
രാവിലെ വെണ്ടയ്ക്ക ഇതേ വെള്ളത്തിലേക്കു പിഴിഞ്ഞൊഴിച്ച് കുടിച്ചോളൂ.
രക്തത്തിലെ ഹീമോഗ്ലോബിൻ തോത് ഉയർത്തും ഈ പാനീയം. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്‌ക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഉത്തമം. കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ചുമ, ജലദോഷം, ആസ്തമ, അലർജി എന്നിവയെ ശമിപ്പിക്കും. അസ്ഥി തേയ്മാനത്തെ പ്രതിരോധിക്കാൻ സ്ത്രീകൾ ഈ പാനീയം കുടിക്കുന്നത് വളരെ ഉത്തമം. വാതരോഗങ്ങളെ ശമിപ്പിക്കും. ചർമ്മം തിളങ്ങാൻ ആഗ്രഹമില്ലാത്തവരുണ്ടോ, അവർക്കും മികച്ചതാണ് ഈ പാനീയം. വീട്ടിലൊരു വെണ്ടചെടി വളർത്തി കീടനാശിനികൾ ഉപയോഗിക്കാത്ത വെണ്ടയ്‌ക്ക കൊണ്ട് പാനീയം തയാറാക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്.