
തിരുവനന്തപുരം : കേൾവി പരിമിതരുടെ പ്രഥമ ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2023 ജനുവരി 10 മുതൽ 23വരെ തിരുവനന്തപുരത്ത് നടക്കും.ഇന്ത്യയെക്കൂടാതെ ആസ്ട്രേലിയ, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, കെനിയ, ബംഗ്ളാദേശ്, നേപ്പാൾ,ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. കാര്യവട്ടം സ്പോർട്സ് ഹബ്,തുമ്പ കെ.സി.എ സ്റ്റേഡിയം, മംഗലപുരം ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.ചാമ്പ്യൻഷിപ്പിന്റെ ലോഗോ ഇന്നലെ നടന്ന ചടങ്ങിൽ അഡ്വ. മൊഹീന്ദർ സിംഗിന് കൈമാറി സ്പോർട്സ് ആൻഡ് യൂത്ത് അ്വയേഴ്സ് ഡയറക്ടർ പ്രേം കൃഷ്ണ പ്രകാശനം ചെയ്തു.