pic

മനില: സമാധാന നൊബേൽ ജേതാവ് മരിയ റെസ്സയുടെ ഉടമസ്ഥതയിലുള്ള റാപ്ലർ എന്ന ഓൺലൈൻ മാദ്ധ്യമ സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ട് ഫിലിപ്പീൻസ് സർക്കാർ. ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ട് സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.

ഡ്യൂട്ടേർട്ടിന്റെ കടുത്ത വിമർശകയായിരുന്നു റെസ്സ. മയക്കു മരുന്നു വേട്ടയുടെ പേരിൽ ഡ്യൂട്ടേർട്ട് ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ റെസ്സ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്താ ഔട്ട്‌ലെറ്റാണെന്നും പ്രവർത്തനം അനധികൃതമാണെന്നും കാട്ടി ഇപ്പോൾ റാപ്ലറിന്റെ ലൈസൻസ് അധികൃതർ റദ്ദാക്കി. നടപടിയ്ക്കെതിരെ കോടതിയിൽ അപ്പീൽ നൽകുമെന്ന് റെസ്സ പറഞ്ഞു.