astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 30 1197 മിഥുനം 16 വ്യാഴാഴ്ച. (ദിനം പൂർണ്ണമായും പുണർതം നക്ഷത്രം )


അശ്വതി: ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും. ഏകാന്ത വാസം, ജീവിതത്തെ സ്ത്രീകൾ നിയന്ത്രിക്കും, മുൻകോപം മൂലം ആപത്ത്. ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്. നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.

കാർത്തിക: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും. ആരോഗ്യപരമായി കരുതൽ വേണം, സ്ത്രീകൾ മുഖേന സ്ഥാനമാറ്റം, താഴ്ത്തപ്പടൽ എന്നിവ അനുഭവത്തിൽ വരും. ജോലിയിൽ മടികാണിക്കും, സ്വാർദ്ധമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

രോഹിണി: പരാശ്രയശീലം ഒഴിവാക്കുക, വിഷയാസക്തിയുണ്ടാകും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക,എല്ലാ കാര്യത്തിലും വളരെ ജാഗ്രത വേണം. അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ് കലുഷിതമാകും.

മകയിരം: ശത്രുവർദ്ധന, അനിയന്ത്രിതമായ ചെലവുകൾ വർദ്ധിക്കും, കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.

തിരുവാതിര: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, കോടതിനടപടി നേരിടേണ്ടി വരും. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്. അഭിമാന ക്ഷതം വരാതെ നോക്കണം.

പുണർതം: ആരോഗ്യപരമായ പ്രയാസങ്ങൾ നേരടേണ്ടി വരും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും. വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.

പൂയം: ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും ശമനം ഉണ്ടാകും. ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും, ലഭച്ചേക്കാം, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും.

ആയില്യം: എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, വിദ്യാപരമായ മുന്നേറ്റം. സുഹൃത്തുക്കളെ കൊണ്ട് സഹായം, പ്രവർത്തന വിജയം, പ്രശ്നങ്ങൾക്ക് പരിഹാരം.

മകം: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗക്കേണ്ടി വരും. വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംഭര വസ്തുക്കൾ ശേഖരിക്കും.കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.

പൂരം: സ്ത്രീകൾ മൂലം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം, ശത്രുക്കൾ വർദ്ധിക്കും. മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളിൽ നിന്നും മോചനം. ധനനേട്ടം, സന്താനസുഖം, കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.

ഉത്രം: അഭിമാനകരമായ സംഗതികൾ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി. കലാപരമായ കാര്യങ്ങളിൽ വിജയം , യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, രോഗശാന്തി.

അത്തം: സ്ത്രീകൾക്ക് കുടുംബത്തിൽ അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം,പണം കടം കൊടുക്കരുത്. ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

ചിത്തിര: പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും. മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീർപ്പിലെത്തും.
സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും , പരിശ്രമശീലം കൂടുതൽ ആയിരിക്കും. തൊഴിലിൽ അഭിവൃദ്ധി, യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം.

ചോതി : രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം.വ്യവഹാരവിജയം,ബന്ധു ബലം വർദ്ധിക്കും. ദാനശീലം ഉണ്ടാകും , പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

വിശാഖം: ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ശത്രുക്കൾ മിത്രങ്ങൾ ആകും,കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ബന്ധുക്കൾ മൂലം നേട്ടം , രോഗശാന്തി, കലഹങ്ങൾ പരിഹരിക്കാൻ സാധിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങൾ നടക്കും.

അനിഴം: ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നുചേരും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആത്മവിശ്വാസം വളരും, വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി.

കേട്ട: പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുംബജീവിതത്തിലുള്ള സ്വരചേർച്ചയില്ലായ്മ മാറും. സ്ത്രീകൾ മൂലം നേട്ടം, എല്ലാവരോടും നീതി പുലർത്തും, നല്ല ആരോഗ്യം ഉണ്ടാകും. പ്രാർഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും.

മൂലം: സാഹിത്യ കാരന്മാർക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. ഭാഗ്യം അനുകൂലമായി നിൽക്കുന്നു. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലിസ്ഥിരമാകും.

പൂരാടം: കുടുബപരമായി സ്വസ്ഥതയും സമാധാനവും ഉണ്ടാകും, അഭിമാനകരമായ സംഗതികൾ സംഭവിക്കും. കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും. ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും.

ഉത്രാടം: കർമ്മരംഗത്ത് നേട്ടം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹംമൂലം ഉയർച്ച, അനുരഞ്ജനം,സർക്കാരിൽ നിന്നും നേട്ടം. അവിചാരിത ധനനേട്ടം,ബസിനസിൽ ധനവർദ്ധനവ്. ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

തിരുവോണം: കേസുകളിൽ നിന്നും രക്ഷ, വ്യവഹാര വിജയം, കർമ്മപുഷ്ടി, കുടുബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും, സ്‌നേഹശീലം, ഉത്തരവാദിത്വ ബോധം, അധികാര പ്രയോഗം.പ്രയത്നം സഫലമാകും,ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

അവിട്ടം: യാത്രയിൽ നേട്ടം,ധനപ്രാപ്തി, ദൈവാനുകൂല്യം, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. പരിശ്രമ ശീലം കൂടുതലായിരിക്കും , അതിൽ വിജയിക്കുകയും ചെയ്യും. ഒന്നിലധികം സംഗതികളിൽ ഇടപെടും, കലാരംഗത്ത് വിജയം.

ചതയം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഇഷ്ട ഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും. അധികാരികളുടെ പ്രീതി, കുടുംബസുഖം, നേത്രരോഗം വരാതെ നോക്കണം. ഒരുകാര്യത്തിനും മടി വിചാരിക്കരുത്, കുടുംബത്തിൽ, സ്ത്രീകൾ‌ക്ക് അംഗീകാരം ലഭിക്കും.

പൂരുരുട്ടാതി: പ്രയത്ന നേട്ടം, മനഃശക്തി, വേഷപ്രധാനി ആയിരിക്കും, നല്ലസുഹൃത്തുക്കളെ ലഭിക്കും, ഉത്സാഹിയായിരിക്കും, വിദ്യാവിജയം, പ്രേമകാര്യങ്ങളിൽ തീരുമാനം,കലാവാസന, നയപരമായ പെരുമാറ്റം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹാനാകും, കുടുബസുഖം.

ഉത്രട്ടാതി: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. മറ്റുള്ളവരുടെ ആദരവ് നേടും. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാധ്യത. യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും. യാത്രകൾ വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ.

രേവതി: സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിലകപ്പെടും, യാത്രകളും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും, വിഷയാസക്തി മൂലം പ്രയാസങ്ങൾ. അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. പ്രണയംമൂലം കഷ്‌ടപ്പാടുകൾ, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.