തിരുവനന്തപുരം: കൊച്ചി മെട്രോയിൽ 2025 വരെ എസ്.ഐ.എസ്.എഫ് സുരക്ഷാംഗങ്ങളെ ബിൽ ഒഫ് കോസ്റ്റ് വ്യവസ്ഥ ഒഴിവാക്കി വിന്യസിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സേവനം വിട്ടുകിട്ടുന്നതിന് ചെലവിനത്തിൽ പൊലീസിൽ അടയ്‌ക്കേണ്ട തുകയാണ് ഒഴിവാക്കിയത്. രണ്ടാംഘട്ടമായി സൃഷ്ടിച്ച 80 തസ്തികകളിലേക്ക് എസ്.ഐ.എസ്.എഫിൽ നിന്ന് വിന്യസിക്കുന്നതിന് അനുമതി നൽകും.

വിശാലകൊച്ചി വികസന അതോറിറ്റിയുടെ അംബേദ്കർ സ്റ്റേഡിയം പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിക്ക് പകരമായി അനുവദിക്കുന്ന ഭൂമിക്ക് രജിസ്‌ട്രേഷൻ ഇളവ് നൽകും.