
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്.മൃഗങ്ങളിലാണ് ഈ രോഗം സാധാരണായി കണ്ടുവരുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്.
പനി, ശ്വാസം മുട്ടല്‍, വിറയല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, കണ്ണുകള്‍ ചുവക്കല്‍, വയര്‍ സ്തംഭനം തുടങ്ങിയവയാണ് മൃഗങ്ങളിലെ പ്രധാന രോഗലക്ഷണങ്ങള്‍. പാലിന് ചുവപ്പോ മഞ്ഞനിറമോ ഉണ്ടാകും. ചോര കലര്‍ന്ന മൂത്രമായിരിക്കും. രോഗലക്ഷണങ്ങള്‍ കാണിച്ചു മണിക്കൂറുകള്‍ക്കകം മരണമുണ്ടാകും.ആന്ത്രാക്‌സ് ബാധിച്ച ജീവിയുമായുള്ള സംസര്‍ഗംമൂലം രോഗം മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാന്‍ സാദ്ധ്യതയുണ്ട്. 4 തരം ആന്ത്രാക്‌സ് കണ്ടുവരുന്നു.
പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്താക്‌സിന്റെ ലക്ഷണങ്ങളാണ്.
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ്
കാണപ്പെടുന്നത്.
ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഇതുകൂടാതെ ഇന്‍ജക്ഷന്‍ അന്ത്രാക്‌സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ സമാന ലക്ഷണങ്ങളാണ്.
ആന്ത്രാക്‌സ് ബാധിച്ച മൃഗത്തിന്റെ പാലും ഇറച്ചിയും ഉപയോഗിക്കരുത്. ശവശരീരം കത്തിക്കുകയോ, ആഴമുള്ള കുഴിയില്‍ കുമ്മായമിട്ട് കുഴിച്ചുമൂടുകയോ ആണ് ചെയ്യാറുള്ളത്