ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, യോഗയ്ക്ക് മറ്റ് ചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്. യോഗ ശീലമാക്കിയാൽ മനസിനുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സമൂഹത്തിൽ ഡിപ്രഷനില്ലാത്ത ആളുകൾ കുറവാണ്. പ്രായഭേദമന്യേ എല്ലാവരെയും ഈ പ്രശ്നം അലട്ടുന്നുണ്ട്. മനസിലുള്ള പ്രശ്നങ്ങൾ തുറന്നു പറയാൻ ഒരാളില്ലാത്തതുകൊണ്ട് വിഷമിക്കുകയാണോ നിങ്ങൾ എങ്കിൽ ഈ വീഡിയോ അതിനുള്ള പരിഹാരമാണ്. യോഗയിലൂടെ,ആരെയും അറിയിക്കാതെ, വിഷമങ്ങൾ പങ്കുവയ്ക്കാതെ എങ്ങനെ ഡിപ്രഷൻ മാറ്റാം എന്നതിനെ പറ്റിയാണ് വീഡിയോയിൽ പറയുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഡിപ്രഷൻ ഒഴിവാക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സംഗീത പത്മകുമാർ.

yoga