yours-tommorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂലായ് ഒന്ന് -1197 മിഥുനം 17 വെള്ളിയാഴ്ച.

അശ്വതി: ജോലിയില്‍ പുരോഗതിയും അനുകൂലങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ദൈവിക ചിന്ത വർദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കും. അവിചാരിത ധനനഷ്ടങ്ങള്‍ ഉണ്ടാകും.

ഭരണി: അവിചാരിത തടസങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്ക് സാദ്ധ്യതയുണ്ട്. സംസാരം നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.

കാര്‍ത്തിക: തൊഴിലില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. സുഹൃത്തിൽ നിന്ന് സഹായം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. സന്താനങ്ങളാൽ ഗുണം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നം സഫലമാകും.

രോഹിണി: ധനനഷ്ടങ്ങള്‍ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

മകയിരം: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി, വസ്ത്രാഭരണലാഭം, അന്യ വ്യക്തിയുടെ സഹായം ലഭിക്കും, ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും.

തിരുവാതിര: അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടത്തിന് സാദ്ധ്യത. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. മാനസിക-ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.

പുണര്‍തം: ഉദ്ദിഷ്ടകാര്യങ്ങള്‍ അധികവും നടക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, അകന്ന് കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

പൂയം: കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.

ആയില്യം: വിവിഹാലോചനകളില്‍ തീരുമാനമാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത കാണുന്നു. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹന യോഗം.

മകം: ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴില്‍ നേടുന്നതിനും സാദ്ധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കൾ നിഷ്പ്രഭരാകും.

പൂരം: വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റമുണ്ടാകും. ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങള്‍ക്ക് സാദ്ധ്യത. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിട, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.

ഉത്രം: കര്‍മ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. വ്യാപാര രംഗത്ത് പ്രതികൂല അനുവങ്ങള്‍ ഉണ്ടാകാം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും, ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും, ദമ്പതികള്‍ക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.

അത്തം: കാര്യങ്ങള്‍ അനുകൂലമാകും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രത. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവരും, വിദേശ ജോലിക്ക് സാദ്ധ്യത,മാധ്യമങ്ങളില്‍ ശോഭിക്കും,ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ,സര്‍ക്കാര്‍ അംഗീകാരം ലഭിക്കും, ധനസമ്പാദനത്തിനുള്ള യോഗം.

ചിത്തിര: ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം അനുകൂലമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കര്‍മ്മരംഗത്ത് പലവിധ മാറ്റങ്ങള്‍ക്കും ഇടയുണ്ട്. തൊഴിലില്‍ അഭിവൃദ്ധിയും ഫലം, യാത്രയില്‍ നേട്ടം, ധനപ്രാപ്തി, പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ കാര്യങ്ങൾ സംഭവിക്കും.

ചോതി: നൂതനമായ ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. ഏതു കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പൊതുവെ സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും.

വിശാഖം: കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു കര്‍മ്മവും വളരെ ശ്രദ്ധിച്ചു ചെയ്താല്‍ വിജയമാകും. ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ കൈവരിക്കും.

അനിഴം: അവിചാരിത നേട്ടങ്ങള്‍ ചിലത് ഉണ്ടാകാം. ജൂലായ് മാസം ഗുണദോഷ സമ്മിശ്രമാണ് അതിനാൽ കച്ചവടക്കാര്‍ വളരെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും,കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

കേട്ട: പ്രണയകാര്യങ്ങളില്‍ പുരോഗതി കാണുന്നു. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ധനാഗമനമാര്‍ഗങ്ങള്‍ വര്‍ദ്ധിക്കും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, തുടര്‍ച്ചയായ ശ്രമംകൊണ്ട് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം കാണുന്നുണ്ട്.

മൂലം: യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ പ്രയാസങ്ങള്‍ വന്നു ചേരാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. അല്ലാത്ത പക്ഷം പരാജയങ്ങള്‍ വരാം. സ്നേഹിതന്മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും.

പൂരാടം: തൊഴില്‍രംഗത്ത് ചില തടസങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ മാറ്റങ്ങള്‍ വരാം. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വിഷമങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക ബാദ്ധ്യതകള്‍ക്കിടവരും, കലഹങ്ങൾ , അപകടങ്ങള്‍, ജോലിയില്‍ കൃത്രിമം കാണിക്കുക, മേലധികാരികളില്‍ നിന്ന് എതിര്‍പ്പും അസംതൃപ്തിയും ഉണ്ടാകാൻ സാദ്ധ്യത.

ഉത്രാടം: മാതാപിതാക്കള്‍ക്ക് രോഗസാദ്ധ്യതയുണ്ട്. ഭാര്യാഭര്‍തൃസമ്പത്തില്‍ വിള്ളലുണ്ടാകാന്‍ സാദ്ധ്യത. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം.
പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.‍ കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം,
പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും.

തിരുവോണം: പുതിയ വസ്തുവാഹനാദികള്‍ വാങ്ങാന്‍ തീരുമാനം. പുതിയ വീടിന് അഡ്വാന്‍സ് കൊടുക്കും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക. പലവിധത്തിലുള്ള ധനനേട്ടം, ശത്രുവിന്‍മേല്‍ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

അവിട്ടം: തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,സന്തോഷം നിറഞ്ഞസമയം,‍ സ്ത്രീകൾക്ക് ഗുണാനുഭവങ്ങള്‍, തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും.

ചതയം: പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. വിവാഹാലോചനകള്‍ക്ക് ഫലമുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരംഭങ്ങള്‍, അകലെനിന്നും സഹായസഹകരണങ്ങൾ‍ ലഭിക്കും.

പൂരുരുട്ടാതി: തൊഴില്‍ രംഗത്ത് പുരോഗതി കൈവരും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലഘട്ടമാണ്. ഉദ്യോസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമം തുടങ്ങാം. കുടുംബത്തിലെ അസ്വസ്ഥതകള്‍ അകലും, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും,
പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും.

ഉത്രട്ടാതി: വിദേശയാത്ര, തൊഴില്‍ എന്നിവയ്ക്കു ശ്രമിച്ചാല്‍ ഗുണം കിട്ടും. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വം ഇടപെടുക. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത കാണുന്നുണ്ട്. സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, എതിര്‍പ്പുകളെ അതിജീവിക്കും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, യാത്രമൂലംഗുണം.

രേവതി: ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ സഫലമാകുന്നതാണ്. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടായേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി ശ്രമിച്ചാൽ വിജയിക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വശ്യമായി സംസാരിക്കും. ഉല്ലാസ യാത്രകൾ ഗുണപ്രദമാകും.