fadnavis

 1970 ജൂലായ് 22ന് നാഗ്പ്പൂരിൽ ജനനം

 മറാത്തി ബ്രാഹ്മണ കുടുംബാംഗം

 പിതാവ് ഗംഗാധർ ഫട്നാവിസ് നാഗ്പ്പൂരിൽ നിന്നുള്ള എം.എൽ.സിയായിരുന്നു (മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ)

 നാഗ്പ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം. ബിസിനസ് മാനേജ്മെന്റിന്റെ ബിരുദാനന്തര ബിരുദം.

 2014 ഒക്ടോബർ 31 മുതൽ 2019 നവംബർ 12 വരെ മഹാരാഷ്ട്രയുടെ 18ാം മുഖ്യമന്ത്രി.

 മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രി.

 ശരദ്പവാറിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 44ാം വയസിലാണ് ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നത്.

 2019ൽ രണ്ടാം തവണയും മുഖ്യമന്ത്രിയായി. എന്നാൽ, ശിവസേന - കോൺഗ്രസ് - എൻ.സി.പി സഖ്യം രൂപീകരിച്ചതോടെ മൂന്ന് ദിവസത്തിന് ശേഷം രാജിവച്ചു

 2009 മുതൽ നാഗ്‌പ്പൂർ സൗത്ത് - വെസ്റ്റിൽ നിന്നുള്ള എം.എൽ.എ

 വസന്ത്‌റാവു നായികിന് ശേഷം മഹാരാഷ്ട്രയിൽ കാലാവധി പൂർത്തിയാക്കുന്ന മുഖ്യമന്ത്രി

 2019 മുതൽ പ്രതിപക്ഷ നേതാവ്

 1999 മുതൽ 2009 വരെ നാഗ്‌പ്പൂർ വെസ്റ്റിലെ എം.എൽ.എ

 1997 മുതൽ 2001 വരെ നാഗ്പ്പൂർ മേയർ. നാഗ്പ്പൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

 ബി.ജെ.പി സംസ്ഥാന മുൻ അദ്ധ്യക്ഷൻ

 ആർ.എസ്.എസ്, എ.ബി.വി.പി സംഘടനകളിലൂടെ രാഷ്ട്രീയത്തിൽ സജീവമായി

 ഭാര്യ അമൃത ഫട്നാവിസ്. മകൾ ദിവിജ