
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസപ്പെട്ടു. സെര്‍വര്‍ തകരാറ് മൂലമാണ് സേവനങ്ങൾ തടസപ്പെട്ടിരിക്കുന്നതെന്നാണ് എസ്.ബി.ഐ നൽകുന്ന വിശദീകരണം.
ശാഖകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസപ്പെട്ടു. എ.ടി.എം, യു.പി.ഐ വഴിയുള്ള പണമിടപാടുകളും മുടങ്ങി. തകരാര്‍ ഉടന്‍ പരിഹരിക്കാനാകുമെന്നാണ് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.