sbi

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സേവനങ്ങൾ ഇന്നലെ രാജ്യവ്യാപകമായി തടസപ്പെട്ടു. സെർവർ തകരാറാണ് കാരണമെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ശാഖകൾ വഴിയുള്ള ഓൺലൈൻ ഇടപാടുകളും തടസപ്പെട്ടു. എ.ടി.എം, യു.പി.ഐ വഴിയുള്ള പണമിടപാടുകളും മുടങ്ങി. രാത്രിവൈകിയും പൂർണതോതിൽ തകരാർ പരിഹരിക്കപ്പെട്ടില്ല. നാലു മണിക്കൂർ സേവനങ്ങൾ മുഴുവനായും തടസപ്പെട്ടതായാണ് വിവരം.