
തിരുവനന്തപുരം: മുണ്ടയ്ക്കൽ പാണൻവിള റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഡയറക്‌ടറി പ്രകാശനവും വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ബി.എ ഭരതനാട്യത്തിന് ഒന്നാം റാങ്ക് നേടിയ ഗായത്രിക്കും റിംഗ് ബോൾ മത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ അതുല്യ എസിനും മെമന്റോ നൽകി അനുമോദിച്ചു.
കൗൺസിലർ സുരകുമാരി സംസാരിച്ചു. ഭാരവാഹികളായി എം.ആർ ചിത്രസേനൻ (പ്രസിഡന്റ്), പി നാസറുദ്ദീൻ (സെക്രട്ടറി), ആന്റണി ഫിലിപ്പ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.