
രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് ഫോർ ഇയേഴ്സ് എന്നു പേരിട്ടു. ഗായത്രിയുടെയും വിശാലിന്റെയും കോളേജ് സൂര്യോദയങ്ങൾ, കാന്റീനിലെ അസ്തമയങ്ങൾ, ഹോസ്റ്റൽ അർദ്ധരാത്രികൾ എന്നിവയെക്കുറിച്ച് പറയുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നു നിർമ്മിക്കുന്നു.ഛായാഗ്രഹണം: മധുനീലകണ്ഠൻ.
സംഗീതസംവിധാനം: ശങ്കർ ശർമ്മ.പി.ആർ.ഒ എ.എസ് ദിനേശ്.