
ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഒഫ് സ്റ്റോണിന്റെ ചിത്രീകരണ തിരക്കിലാണ് ആലിയ ഭട്ട്. ഇതിനിടയിലാണ് ഗർഭിണിയാണെന്ന വാർത്ത താരം ആരാധകരെ അറിയിച്ചത്. ഇതോടെ ആലിയയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഗർഭകാല പരിചരണത്തെക്കുറിച്ചും പോസ്റ്റുകൾ വന്നു. ഗർഭിണിയായ ഭാര്യയെ ലണ്ടനിൽ നിന്നു കൂട്ടിക്കൊണ്ടുവരാൻ രൺബീർ പുറപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. 
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആലിയ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ചിലർ ഇപ്പോഴും വിചാരിക്കുന്നത് നമ്മൾ പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. 
ഞാൻ ഗർഭിണിയായതുകൊണ്ട് ഒരു ചിത്രീകരണവും വൈകിയിട്ടില്ല. ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല. ഞാൻ ഒരു സ്ത്രീയാണ്. പാഴ്സൽ അല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കിൽ ഞാൻ പോകട്ടെ. എന്റെ ഷോട്ട് റെഡിയായിട്ടുണ്ട്. ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.