aliyar
അലി​യാർ

പെരുമ്പാവൂർ: പതിനൊന്നുകാരനെ നിരന്തരം പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ അലിയാറിന് (55) പോക്സോ കോടതി 67 വർഷം കഠിനതടവും 65,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

പോക്സോ നിയമത്തിലെ വിവിധവകുപ്പുകൾ, ഇന്ത്യൻ ശി​ക്ഷാനി​യമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരം പ്രതി കുറ്റംചെയ്തതായി കോടതി കണ്ടെത്തി.

2020 ജനുവരി 19നാണ് തടിയിട്ടപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി മദ്രസയി​ലെ സഹപാഠികളെ അറി​യി​ച്ചു. കുട്ടികൾ പ്രിൻസിപ്പലിനെയും അദ്ദേഹം ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിച്ചു. ഫെബ്രുവരി 7ന് ഇയാൾ അറസ്റ്റി​ലായി​.