മോസ്കോ : ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിൽ റഷ്യയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ, നാറ്റോയുടെ സൈനിക സംഘങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ വിന്യസിക്കപ്പെട്ടാൽ അതേ പോലെ പ്രതികരിക്കാനും ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളിലേക്ക് അതേ പോലെ ഭീഷണി ഉയർത്താനും തങ്ങൾ ബാധ്യസ്ഥരാണെന്നും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്.
യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ അംഗത്വത്തിനായി അപേക്ഷ നൽകിയ സ്വീഡനും ഫിൻലൻഡിനും നാറ്റോ ഔദ്യോഗിക ക്ഷണം നൽകിയിരുന്നു. ഒരു വർഷത്തോളം നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമേ അംഗത്വം ലഭിക്കുകയുള്ളു.