 
ആലുവ: തനിച്ച് താമസിച്ച യുവ അഭിഭാഷകനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരുവിലായിരുന്ന ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആലുവ ജനതാറോഡിൽ ഓടശേരി വീട്ടിൽ പരേതനായ അഡ്വ.സുന്ദരേശന്റെ മകൻ അഡ്വ. രാമനുണ്ണിയെ (40) ആണ് ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. പ്രണയവിവാഹിതനായ രാമനുണ്ണി കുറച്ചുനാളുകളായി ഭാര്യയുമായി വഴക്കിട്ട് തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷമെത്തിയ സുഹൃത്താണ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: പരേതയായ ഗീത. ഭാര്യ: ജെസി ജോർജ്. മകൾ: ഗീത.