jj

മുംബയ് : മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്‌നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്‌ട്രയിൽ നല്ല സേവനം കാഴ്‌ച വയ്ക്കാൻ കഴിയട്ടെയെന്ന് ഉദ്ധവ് ട്വീറ്റ് ചെയ്തു.

അതേസമയം ശനിയാഴ്ച പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം,​ ബി.ജെ.പിയുടെ 106ഉം വിമതരടക്കമുള്ള 50 എം.എൽ.എമാരും ഷിൻഡെയ്ക്ക് ഒപ്പമുള്ളതിനാൽ സർക്കാരിന് അനായാസം വിശ്വാസ വോട്ട് നേടാനാകും.

മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്ന് രാത്രി 7.30 നാണ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‍നാവിസും സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫട്നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്.