d
പീവീസ് മോഡൽ സ്‌കൂളിൽ പ്രവേശനോത്സവം പി.വി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: പീവീസ് മോഡൽ സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ അദ്ധ്യാപകർ വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്‌കൂൾ ചെയർമാനും രാജ്യസഭാ എം.പിയുമായ പി.വി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ: എ.എം ആന്റണി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് താൻ കൂടുതൽ നിക്ഷേപം നടത്തിയത് നിലമ്പൂരിനെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനാണെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പി.വി അബ്ദുൾ വഹാബ് എം.പി പറഞ്ഞു. പീവീസ് സ്‌കൂൾ മാനേജർ അലി മുബാറക്ക്, പീവീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജ്മൽ അബ്ദുൾ വഹാബ്, ജാസ്മിൻ അബ്ദുൾ വഹാബ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ കോ ഓർഡിനേറ്റർ ഊർമിള പത്മനാഭൻ, സ്‌കൂൾ ലീഡർമാരായ ഗൗതം കൃഷ്ണ, നൂറ അയൂബ് എന്നിവർ സംസാരിച്ചു.