d

കടശ്ശേരി ഐഡിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ നിന്ന്.

കുറ്റിപ്പുറം: പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് കാഴ്ചാ വിരുന്നൊരുക്കി കടശ്ശേരി ഐഡിയൽ സ്‌കൂൾ. കൊടിതോരണങ്ങളും മുത്തുക്കുടകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച കാമ്പസിലേക്ക് കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി അദ്ധ്യാപകരും ചെണ്ടയും ഗിറ്റാറും വയലിനും കീബോഡും ഉപയോഗിച്ച് ഫ്യൂഷൻ മ്യൂസിക്കൊരുക്കി സീനിയർ വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിച്ചു. കാമ്പസിലെ മുത്തശ്ശിമാവിനരികെ പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിലും ഗ്രൗണ്ടിലും വിദ്യാർത്ഥികൾ ആട്ടവും പാട്ടുമായി ആർത്തുല്ലസിച്ചു. സെന്തിൽ കുമാരൻ, സുപ്രിയ ഉണ്ണിക്കൃഷ്ണൻ, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ, ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.