d

തിരൂരങ്ങാടി: വലിയപള്ളിയിൽ നിന്നും അര ലക്ഷം രൂപയിലേറെ മോഷ്ടിച്ചു. പള്ളി പരിപാലന കമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്‌കൂറൂ അഴിച്ചെടുത്ത് അകത്ത് കടന്നാണ് മോഷണം നടന്നിട്ടുള്ളത്. പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാനായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാൽ നഷ്ടപ്പെട്ടിട്ടില്ല. പള്ളിയിലെ മുൻഭാഗത്തെ സി.സി ടി.വി കാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് സംഭവം. തിരൂരങ്ങാടി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.