
തിരൂർ: അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ് തലക്കടത്തൂർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നെഹ്രു യുവകേന്ദ്ര താനൂർ ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ഷെമീൽ ഫ്ളാഗ്ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് നിയാസ്, വർക്കിംഗ് പ്രസിഡന്റ് ദിനാർക്ലബ്ബ് സെക്രട്ടറി ഫറാസ്, മെമ്പർമാരായ അദ്നാൻ, നസീബ്, ജിത്തു, ,അലി നിസാർ, ഫൈസൽ ബാബു, സാബു, അദ്നാൻ നൗഷാദ്, ജലീൽ, റിയാസ്, ഷഫീഖ് തുടങ്ങിയവർ റാലി നിയന്ത്രിച്ചു.