
മലപ്പുറം : ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം നൽകുന്ന പ്രഥമ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.പി. സെയ്‌തലവിക്ക് ഇന്ന് സമർപ്പിക്കും. വൈകിട്ട് മൂന്നരയ്ക്ക് മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ വുഡ്‌ബൈൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാര ദാനം നടത്തും