rto
ന​വ​ദ​മ്പ​തി​കൾ​ക്ക് തി​രൂർ ജോ​യിന്റ് ആർ.​ടി.​ഒ എം. അൻ​വർ ഫ​ല​വൃ​ക്ഷ തൈ​കൾ വി​ത​ര​ണം ചെ​യ്​ത് ഉ​ദ്​ഘാ​ട​നം ചെ​യ്യുന്നു.

തി​രൂർ: നി​ര​ത്തു​ക​ളിൽ നി​യ​മം പാ​ലി​ച്ച് എ​ത്തു​ന്ന​വർ​ക്ക് പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വേ​റി​ട്ട സ​മ്മാ​നം നൽ​കു​ക​യാ​ണ് തി​രൂർ മോ​ട്ടോർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ. ഹെൽ​മ​റ്റ്, സീ​റ്റ് ബെൽ​റ്റ് ധ​രി​ച്ചെ​ത്തു​ന്ന​വർ​ക്കും നി​ര​ത്തി​ലെ മ​റ്റ് റോഡ് സു​ര​ക്ഷാ നി​യ​മ​ങ്ങൾ അ​നു​സ​രി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വർ​ക്കുമാണ് ഉ​ദ്യോ​ഗ​സ്ഥർ ഫ​ല​വൃ​ക്ഷ​ത്തൈകൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​യ​മം പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വർ വീ​ടു​ക​ളിൽ തി​രി​ച്ചെ​ത്തു​മെ​ന്നു​ള്ള പൂർ​ണ്ണ വി​ശ്വാ​സം കൊ​ണ്ടാ​ണ് ഫ​ല​വൃ​ക്ഷ തൈ​കൾ വി​ത​ര​ണം ചെ​യ്യാൻ തീ​രു​മാ​നി​ച്ച​തെ​ന്ന് തി​രൂർ ജോ​യിന്റ് ആർ​.ടി.​ഒ എം. അൻ​വർ പ​റ​ഞ്ഞു. പു​തു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു വെ​ക്കു​ന്ന വ​ധൂവ​ര​ന്മാർ​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​കൾ വി​ത​ര​ണം ചെ​യ്​ത് ഉദ്ഘാടനം നിർവഹിച്ചു. വി​ദ്യാർ​ത്ഥി​കൾ ഉൾ​പ്പെ​ടെ​യു​ള്ള​വർ​ക്ക് റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ളോ​ടൊ​പ്പം വൃ​ക്ഷ​ത്തൈ​കൾ നൽ​കി​യും ബോ​ധ​വത്കരണം ന​ട​ത്തി.
തി​രൂർ, വ​ളാ​ഞ്ചേ​രി, താ​നൂർ, പു​ത്ത​ന​ത്താ​ണി, വൈ​ല​ത്തൂർ തു​ട​ങ്ങി തി​രൂർ താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങൾ കേ​ന്ദ്രീ​ക​രി​ച്ച് ജോ​യിന്റ് ആർ​.ടി​.ഒ എം. അൻ​വർ, എം.വി.ഐമാ​രാ​യ സ​നൽ വി. മ​ണ​പ​ള്ളി, സി.കെ സുൽ​ഫി​ക്കർ,​ എ.എം.വി.ഐമാ​രാ​യ സെ​ബാ​സ്റ്റ്യൻ ജോ​സ​ഫ്, അ​ന​സ് സ​ലാ​ഹു​ദീൻ, ആർ. സു​നിൽ കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​ല​വൃ​ക്ഷ​തൈ​കൾ വി​ത​ര​ണം ചെ​യ്​ത​ത്.