c

തി​രു​ര​ങ്ങാ​ടി: സ​മൂ​ഹ​ത്തിൽ സ്​ത്രീ​ക​ളും കു​ട്ടി​ക​ളും നേ​രി​ടു​ന്ന പ്ര​ശ്​ന​ങ്ങൾ​ക്ക് പ​രി​ഹാ​രം കാ​ണാൻ സ്​ത്രീ​കൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് മ​ഹി​ളാ ഫെ​ഡ​റേ​ഷൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. തി​രൂ​ര​ങ്ങാ​ടി സർ​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​നം സി.എം.പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്​ണൻ കോ​ട്ടു​മ​ല ഉദ്​ഘാ​ട​നം ചെ​യ്​തു. പി.രാ​ജ​ല​ക്ഷ്​മി അ​ദ്ധ്യക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.പി ജ​യ​ശ്രീ പ്ര​വർ​ത്ത​ന റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ച. കൗൺ​സി​ലർ സി.പി ഹ​ബീ​ബ, സി.പി ബേ​ബി, കെ. ഗീ​ത, വി.കെ. ബി​ന്ദു, എൻ.കെ. ദീ​പ്​തി, ജി​ഷാ വി​ശ്വൻ തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ച്ചു.

ഭാ​രാ​വാ​ഹി​കളായി പ്ര​സി​ഡന്റ് കെ. ഗീ​ത, വർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.കെ. ബി​ന്ദു, വൈ​സ് പ്ര​സി​ഡന്റുമാർ പി. ശ്രീ​മ​തി, സ​ജി​ത വി​നോ​ദ്, പി.അ​ബി​ത, വി. ബി​ജി​ത,
സെ​ക്ര​ട്ട​റി എം.പി ജ​യ​ശ്രി, ജോ​യിന്റ് സെ​ക്ര​ട്ട​റി​മാർ പി. ജ​മീ​ല, എൻ.കെ. ദീ​പ്​തി, പി. ലീ​ല, ജി​ഷ വി​ശ്വ​നാ​ഥ്, സു​നി​ത സ​ലേ​ഷ്, ട്ര​ഷ​റർ പി. രാ​ജ​ല​ക്ഷ്​മി എ​ന്നി​വ​ര​ട​ങ്ങി​യ 25 അം​ഗ ജി​ല്ലാ ക​മ്മി​റ്റിയേ​യും തെ​ര​ഞ്ഞെ​ടു​ത്തു.