d
പൊന്നാനിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച ഫ്ലാറ്റിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്​ ഹാർബർ എൻജിനിയർ ഓഫീസിലേക്ക് നടത്തിയ മാർച്ച്.

പൊന്നാനി: മത്സ്യത്തൊഴിലാളികൾക്ക് പൊന്നാനിയിൽ സർക്കാർ 12കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഫ്ലാറ്റിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ്​ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനിയർ ഓഫീസിലേക്ക് മാർച്ച്​ നടത്തി. പൊന്നാനി മരക്കടവത് നിന്ന് 11മണിയോട് കൂടി ആരംഭിച്ച പ്രധിഷേധ മാർച്ച്​ ഹാർബർ എൻജിനിയർ ഓഫീസ് ഭാഗത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധസമരം യു.ഡി.ഫ് ജില്ലാ ചെയർമാൻ അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ്​ വിനു എരമംഗലം അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്​ അഡ്വ. സുജീർ,​ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി റംഷാദ് പി,​ ബ്ലോക്ക്​ കോൺഗ്രസ്​ പ്രസിഡന്റമാരായ മുസ്തഫ വടമുക്ക്,​ അനന്തകൃഷ്ണൻ മാസ്റ്റർ,​ കെ.എസ്.യു ജില്ലാ സെക്രട്ടറി ഹകീം പെരുമുക്ക്,​ യൂത്ത് കോൺഗ്രസ് പൊന്നാനി അസംബ്ലി വൈസ് പ്രസിഡന്റ് ഗോപകുമാർ, യൂത്ത് കോൺഗ്രസ്​ പൊന്നാനി മണ്ഡലം പ്രസിഡന്റ്​ ദർവേശ് എന്നിവർ പ്രസംഗിച്ചു.

അഴിമതി കണ്ടെത്തി ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.