abdhul-salam

നിലമ്പൂർ: 15 വയസുകാരിയായ വിദ്യാ‌ർത്ഥിനിയെ പലതവണ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൽ സലാമിനെ (57)​ നിലമ്പൂർ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈൻ മുഖേനെയാണ് പീ‌ഡന വിവരം പൊലീസ് അറിയുന്നത്. തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരം കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികൾ പീ‌ഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.