malappuram
മ​ഞ്ചേ​രി​ ​ക​ച്ചേ​രി​പ്പ​ടി​ക്ക് ​ സ​മീ​പം​ ​ന​ട​ത്തി​യ​ ​ വാഹന പരിശോധനക്കിടെ പിടികൂടിയ പണം

മ​ഞ്ചേ​രി​:​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​കാ​റി​ൽ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 67.75​ ​ല​ക്ഷം​ ​രൂ​പ​ ​പി​ടി​കൂ​ടി.​ ​മ​ഞ്ചേ​രി​ ​ന​ഗ​ര​ത്തി​ൽ​ ​ക​ച്ചേ​രി​പ്പ​ടി​ക്ക് ​സ​മീ​പം​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പൊ​ലീ​സി​ന്റെ​ ​കു​ഴ​ൽ​പ്പ​ണ​ ​വേ​ട്ട.​ ​ കോ​ഴി​ക്കോ​ട് ​താ​മ​ര​ശ്ശേ​രി​ ​പ​ര​പ്പ​ൻ​പൊ​യി​ൽ​ ​വ​യ​ലി​ൽ​ ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫാ​ണ് ​(52​)​ ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​കാ​റി​ന്റെ​ ​മു​ൻ​ഭാ​ഗ​ത്ത് ​ഡാ​ഷ് ​ബോ​ർ​ഡി​നു​ ​സ​മീ​പം​ ​ര​ഹ​സ്യ​ ​അ​റ​യി​ലും​ ​ശ​രീ​ര​ത്തി​ലും​ ​സൂ​ക്ഷി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​പ​ണം.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന.​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ്,​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​എ​ന്നി​വ​ർ​ക്കു​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.