 
പരപ്പനങ്ങാടി: കെ-റയിലിനായി കുറ്റിയടിച്ച സ്ഥലത്തു പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നാട്ടി കെ-റെയിൽ വിരുദ്ധ പ്രതിഷേധം. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയിൽ നാലര കിലോമീറ്റർ നീളത്തിൽ രണ്ടായിരത്തോളം വൃക്ഷതൈകൾ നട്ടാണ് പരിസ്ഥിതി ദിനമായ ഞായറാഴ്ച കെ-റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. മരം വച്ചുപിടിപ്പിക്കുന്നതിന്റെ മുന്നോടിയായി ജില്ലാ വനമിത്ര അവാർഡ് ജേതാവ് അബ്ദുൽ റസാഖിന് കെ.പി.എ മജീദ് എം.എൽ.എ വൃക്ഷതൈകൾ നൽകി.