d
ബി.ജെ.പി എടക്കര മണ്ഡലം പോത്ത് കല്ല് പഞ്ചായത്ത് കൺവൻഷനും കമ്മിറ്റി രൂപീകരണവും മണ്ഡലം പ്രസിഡന്റ് സുധീഷ് ഉപ്പട ഉദ്ഘാടനം ചെയ്യുന്നു.

എടക്കര: ബി.ജെ.പി എടക്കര മണ്ഡലം പോത്ത് കല്ല് പഞ്ചായത്ത് കൺവൻഷനും പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. എടക്കര മണ്ഡലം പ്രസിഡന്റ് സുധീഷ് ഉപ്പട ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ട​റി എൻ.സി ബിജു, മണ്ഡലം ജനറൽ സെക്രട്ടറി ജിജി ഗിരിഷ്, മണ്ഡ​ലം ഒ​.ബി.സി മോർച്ചാ പ്രസിഡന്റ് ജയപ്രകാശ്, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് പ്രഭാരിയുമായ രതീഷ് രാമടൻ, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുരളിധരൻ പനങ്കയം (പ്രസിഡന്റ്), ലാലു പാതാർ, ചന്ദ്രൻ ശാന്തിഗ്രാം (വൈസ് പ്രസിഡന്റുമാർ), രജിഷ് നെട്ടികുളം (ജനറൽ സെക്രട്ടറി), സുനിൽ ഭൂദാനം, അനി പന​ങ്ക​യം (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.