
തേഞ്ഞിപ്പലം: തപാൽ സ്വകാര്യവത്കരണം, ഡാക് മിത്ര പദ്ധതികൾ ഉപേക്ഷിക്കുക, ജി.ഡി.എസ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിൻ കൗൺസിലിന്റെ( എഫ്.എൻ.പി.ഒ,  എൻ.എഫ്.പി.ഇ ) സംയുക്താഭിമുഖ്യത്തിൽ മഞ്ചേരി തപാൽ ഡിവിഷന് കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസ് ജീവനക്കാർ കരിദിനം ആചരിച്ചു. എഫ്.എൻ.പി.ഒ മഞ്ചേരി ഡിവിഷൻ പ്രസിഡന്റ് ടി. ആലിക്കുട്ടി, പോസ്റ്റുമാസ്റ്റർ കെ.ടി. ഫൈസൽ വി.ടി. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.