s

വ​ളാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ 2021-​22 വാർ​ഷി​ക പ​ദ്ധ​തി​യിൽ ഉൾ​പെ​ടു​ത്തി ന​വീ​ക​രി​ച്ച കാ​ട്ടി​പ്പ​രു​ത്തി ക​റ്റ​ട്ടി​ക്കു​ള​ത്തി​ന്റെ ഉ​ദ്​ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യർ​മാൻ അ​ഷ​റ​ഫ് അ​മ്പ​ല​ത്തി​ങ്ങൾ നിർ​വ​ഹി​ച്ചു. 11,32,000 രൂ​പ വ​ക​യി​രു​ത്തി കാ​ട്ടി​പ്പ​രു​ത്തി ക​റ്റ​ട്ടി​ക്കു​ള​ത്തി​ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വൈ​സ് ചെ​യർ​പേ​ഴ്​സൺ റം​ല മു​ഹ​മ്മ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ സി.എം റി​യാ​സ്, സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യർപേ​ഴ്​സൺ റൂ​ബി ഖാ​ലി​ദ് സംസാരിച്ചു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹീം മാ​രാ​ത്ത്, മു​ജീ​ബ് വാ​ലാ​സി, ദീ​പ്​തി ശൈ​ലേ​ഷ്, കൗൺ​സി​ലർ​മാർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.