പെരിന്തൽമണ്ണ: കോഴിക്കോട് റോഡിലെ ബൈപാസ് ജംഗ്ഷന് സമീപത്തെ ആയിഷ കോംപ്ളക്സിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ നഗരസഭ ആരോഗ്യ വിഭാഗം സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി, ബീഫ് എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായ പൂപ്പൽ നിറഞ്ഞ ഫ്രീസറിൽ ആയിരുന്നു പാചകം ചെയ്തതും പാചകം ചെയ്യുന്നതിനുമായി മാംസങ്ങൾ സൂക്ഷിച്ചിരുന്നത്. വൃത്തിഹീനവും ശരിയായ തരത്തിൽ മാലിന്യ സംസ്കരണവും നടത്താതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചുരുന്നത്. ഹോട്ടലിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. പരിശോധനയിൽ നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, ഗോപാലകൃഷ്ണൻ, മുനീർ എന്നിവർ പങ്കെടുത്തു.