d

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സിൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 'എന്റ മ​ര​ങ്ങൾ' പ​ദ്ധ​തി പ്രൊ​ വൈ​സ് ചാൻ​സി​ലർ​ഡോ.എം. നാ​സർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഒ​രു മാ​സം​ കൊ​ണ്ട് നാ​നൂ​റി​ല​ധി​കം തൈ​ക​ളാ​ണ് കാ​മ്പ​സി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ന​ട്ടുപി​ടി​പ്പി​ക്കു​ന്ന​ത്. സി​ൻഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ​ഡോ. എം. മ​നോ​ഹ​രൻ, അ​ഡ്വ.ടോം. കെ. തോ​മ​സ്, ഫി​നാൻ​സ് ഓ​ഫീ​സർ കെ. ജു​ഗൽ കി​ഷോർ, ഐ.ക്യു.എ.സി ഡ​യ​റ​ക്ടർ​ ഡോ. പി. ശി​വ​ദാ​സൻ, ഡോ.ജോ​സ്. ടി. പു​ത്തൂർ, ഡോ. എ.കെ. പ്ര​ദീ​പ്, ഡോ. സ​ന്തോ​ഷ് ന​മ്പി, എൻ.എ​സ്.എ​സ് പ്രോ​ഗ്രാം കോ​ ഓർ​ഡി​നേ​റ്റർ​ ഡോ. ടി.എൽ. സോ​ണി, ഡോ. ഹ​രി​കു​മാ​രൻ ത​മ്പി തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.